ര​മേ​ശ് ചെ​ന്നി​ത്ത​ല​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും സി​നാ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Sunday, April 11, 2021 12:18 AM IST
മ​ട്ട​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി​തോ​ര​ണ​ങ്ങ​ൾ കെ​ട്ടു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു മ​രി​ച്ച യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ യു.​പി. സി​നാ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പു​റ​മെ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​എം.​ഷാ​ജി, സ​ജീ​വ് ജോ​സ​ഫ്, സ​തീ​ശ​ൻ പാ​ച്ചേ​നി , സ​ണ്ണി ജോ​സ​ഫ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, സ​ജീ​വ് മാ​റോ​ളി, കെ.​വി. പ​വി​ത്ര​ൻ, കെ.​വി.​രാ​മ​ച​ന്ദ്ര​ൻ, സി.​സി. ന​സീ​ർ ഹാ​ജി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.