സം​സ്ഥാ​ന പാ​ത​യി​ലെ ക​രി​ങ്ക​ൽ കൂ​ന ദു​രി​ത​മാ​കു​ന്നു
Sunday, April 11, 2021 12:18 AM IST
ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ​ക്കി​യ റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യ ക​രി​ങ്ക​ൽ കൂ​ന വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്നു. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ കു​ണ്ടേ​രി​വ​യ​ലി​ലാ​ണ് മെ​റ്റ​ൽ കൂ​ന​യു​ള്ള​ത്. കു​ണ്ടേ​രി​വ​യ​ൽ ഗ്രാ​മീ​ണ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നാ​ണ് ക​രി​ങ്ക​ൽ ഇ​റ​ക്കി​യി​രു​ന്ന​ത്. റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് മെ​റ്റ​ൽ മാ​റ്റാ​ത്ത​താ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ദു​രി​ത​മാ​കു​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം വ​രെ മെ​റ്റ​ലു​ള്ള​തി​നാ​ൽ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് റോ​ഡി​ൽ കൂ​ടി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​യ​തോ​ടെ അ​പ​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. മെ​റ്റ​ൽ അ​ടി​യ​ന്തി​ര​മാ​യി മാ​റ്റാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.