മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
Sunday, April 11, 2021 12:18 AM IST
ചു​ങ്ക​ക്കു​ന്ന്: മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ഓ​ഫീ​സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. 10,000 രൂ​പ​യി​ലേ​റെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഓ​ഫീ​സി​ന​ക​ത്തെ മേ​ശ​യും കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് സം​ഭ​വം ആ​ദ്യം അ​റി​യു​ന്ന​ത്. നി​ത്യ​പൂ​ജ ഇ​ല്ലാ​ത്ത ക്ഷേ​ത്ര​മാ​യ​തി​നാ​ൽ എ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. കേ​ള​കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.