സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​സി. ജ​യി​ൽ സൂ​പ്ര​ണ്ട് മ​രി​ച്ചു
Saturday, April 10, 2021 10:16 PM IST
ഉ​ദു​മ: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​സി. ജ​യി​ൽ സൂ​പ്ര​ണ്ട് മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ലെ അ​സി. സൂ​പ്ര​ണ്ട് എം. ​ശ്രീ​നി​വാ​സ​ൻ (52) ആ​ണ് മ​രി​ച്ച​ത്. കു​ണി​യ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ദു​മ ബാ​ര ആ​ടി​യ​ത്ത് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ​ൻ രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​സ​ർ​ഗോ​ഡു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റാ​ണ് ഇ​ടി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലും ജി​ല്ലാ ജ​യി​ലി​ലും മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം നി​ര്‍​മി​ച്ച​തി​ലൂ​ടെ ശ്രീ​നി​വാ​സ​ൻ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഉ​ദു​മ അ​ച്ചേ​രി​യി​ലെ പ​രേ​ത​നാ​യ മാ​ധ​വ​ൻ നാ​യ​രു​ടെ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: ന​ന്ദ​ന, ന​ന്ദി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ധു (ബ​സ് ഡ്രൈ​വ​ർ) ക​മ​ലാ​ക്ഷ​ൻ (മെ​ക്കാ​നി​ക് മേ​ൽ​പ്പ​റ​മ്പ്), വി​ശാ​ലാ​ക്ഷ​ൻ (ദു​ബാ​യ്).