വി​പ​ണി​യി​ല്ലാ​തെ വീ​ണ്ടും ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​ര്‍
Saturday, April 10, 2021 1:06 AM IST
പെ​രി​യ: വി​ഷു​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വി​ള​യി​ച്ചെ​ടു​ത്ത 60 ക്വി​ന്‍റ​ലി​ലേ​റെ വെ​ള്ള​രി വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​തെ ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​ര്‍. വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ സീ​സ​ണും വെ​റു​തേ ക​ട​ന്നു​പോ​കു​ന്ന​ത് നി​സ​ഹാ​യ​നാ​യി നോ​ക്കി​നി​ല്‍​ക്കു​ക​യാ​ണ് പെ​രി​യ മു​ത്ത​ന​ടു​ക്ക​ത്തെ മ​ണി​ക​ണ്ഠ​ന്‍. പെ​രി​യ-​മൂ​ന്നാം​ക​ട​വ് റോ​ഡ​രി​കി​ലെ പാ​ട​ത്ത് ജൈ​വ​വ​ളം മാ​ത്ര​മു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ കൃ​ഷി​യി​ലാ​ണ് ഈ ​വ​ര്‍​ഷം നൂ​റു​മേ​നി വി​ള​ഞ്ഞ​ത്. സാ​ധാ​ര​ണ വി​ള​വെ​ടു​പ്പാ​കു​മ്പോ​ഴേ​ക്കും ഹോ​ള്‍​സെ​യി​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ വി​ല​പ​റ​ഞ്ഞെ​ത്താ​റു​ണ്ട്. ഇ​ത്ത​വ​ണ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്പാ​ദ​നം കൂ​ടി​യ​തി​നാ​ല്‍ ഡി​മാ​ന്‍​ഡ് തീ​രെ​ക്കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ജ​ന്‍​സി​ക​ളും ഇ​പ്പോ​ള്‍​ത​ന്നെ ആ​വ​ശ്യ​ത്തി​ലേ​റെ സം​ഭ​രി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഇ​നി​യും ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ കൈ​മ​ല​ര്‍​ത്തു​ന്നു.
മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ള്‍ അ​ന​ഘ പ​ഠി​ക്കു​ന്ന ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ര​തീ​ഷ് പി​ലി​ക്കോ​ട് വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​ക്കി​യ​തോ​ടെ ഏ​താ​നും പേ​രെ​ങ്കി​ലും വെ​ള്ള​രി വാ​ങ്ങാ​ന്‍ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ലോ​യ്ക്ക് 20 രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന​വ​ര്‍​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്ന് മ​ണി​ക​ണ്ഠ​ന്‍ പ​റ​യു​ന്നു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് 9946187082 എ​ന്ന ന​മ്പ​റി​ല്‍ മ​ണി​ക​ണ്ഠ​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.