ച​ട്ട​മ​ല തീ​ര്‍​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൊ​ടി​യേ​റും
Saturday, April 10, 2021 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​രി​യ​ന്‍ ജ​പ​മാ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ട്ട​മ​ല പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.15 ന് ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ല്‍ കൊ​ടി​യേ​റ്റും.
തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന എ​ന്നീ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ചീ​ക്കാ​ട് ഉ​ണ്ണി​മി​ശി​ഹാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം വി​കാ​രി ഫാ. ​ജോ​ര്‍​ജ് അ​ച്ചാ​ണ്ടി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
15 വ​രെ​യു​ള്ള തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ജോ​സ​ഫ് പാ​ലാ​ട്ടി, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മൂ​ല​യി​ല്‍, ഫാ. ​പീ​റ്റ​ര്‍ കൊ​ച്ചു​വീ​ട്ടി​ല്‍, ഫാ. ​പോ​ള്‍ വ​ള്ളോ​പ്പി​ള്ളി, ഫാ. ​ജോ​സ​ഫ് ആ​ന​ചാ​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
16 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. 4.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കും. ആ​റി​ന് മ​രി​ച്ച​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ര്‍​ഥ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. 6.30 ന് ​വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. ഏ​ഴി​ന് ഇ​ട​വ​ക വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍.
17 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പൊ​ട്ട​നാ​നി നേ​തൃ​ത്വം ന​ല്കും. 6.30 ന് ​പ​ന്ത​ലി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് അ​തി​രു​മാ​വ് സെ​ന്‍റ് പോ​ള്‍ പ​ള്ളി വി​കാ​രി ആ​ന്‍റ​ണി പ​ള​ളി​ക്കു​ന്നേ​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്കും. എ​ട്ടി​ന് ഊ​ട്ടു​നേ​ര്‍​ച്ച.
സ​മാ​പ​ന​ദി​വ​സ​മാ​യ 18 ന് ​രാ​വി​ലെ 9.3 0ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം നേ​തൃ​ത്വം ന​ല്കും. 11.30 ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. സ​മാ​പ​നാ​ശീ​ര്‍​വാ​ദം.