വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം
Saturday, April 10, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​ദി​നം കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ലെ ആ​ൾ​ക്കൂ​ട്ട​മൊ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്കാ​നും നി​ല​വി​ൽ ന​ഗ​ര​സ​ഭ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യ​വ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ശ്ചി​ത സ്ഥ​ല​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നും ന​ഗ​ര​സ​ഭ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ഷു, റം​സാ​ൻ പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ​യും വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള ബി​ൽ​ടെ​ക്ക്, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി. ​ജാ​ന​കി​ക്കു​ട്ടി, പി. ​അ​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, കെ. ​അ​നീ​ശ​ൻ, കെ.​വി. മാ​യാ​കു​മാ​രി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.