കൊ​ള​വ​യ​ലി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി
Saturday, April 10, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നെ​ല്‍​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി കൊ​യ്ത് കൊ​ള​വ​യ​ലി​ലെ കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി. 30 വ​ര്‍​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് നെ​ല്‍​കൃ​ഷി വി​ള​യി​ച്ച​ത്. 20 പേ​ര​ട​ങ്ങു​ന്ന കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ അ​ധ്വാ​ന​ഫ​ല​മാ​ണ് വ​യ​ലി​ലെ പ​ത്തേ​ക്ക​റി​ല്‍ ഹ​രി​ത​ശോ​ഭ​യാ​യി നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. കു​ള​വാ​ഴ​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞി​രു​ന്ന വ​യ​ല്‍ ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി​യ ശേ​ഷം നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം മു​ന്പ് ജ​യ നെ​ല്‍​വി​ത്ത് ഉ​പ​യോ​ഗി​ച്ച് ജൈ​വ​രീ​തി​യി​ൽ ന​ട​ത്തി​യ കൃ​ഷി​യാ​ണ് വി​ജ​യ​ക​ര​മാ​യ​ത്.
നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും 9000 കി​ലോ നെ​ല്ല് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യാ​ല്‍ ല​ഭി​ക്കു​ന്ന നെ​ല്ല് സ​പ്ലൈ​കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റാ​നാ​ണ് കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ തീ​രു​മാ​നം. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ നി​ര്‍​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍​ജി​ത മു​ഖ്യാ​തി​ഥി​യാ​യി. ഇ​ബ്രാ​ഹിം ആ​വി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ര​തീ​ഷ്, ക​മ​ലാ​ക്ഷ​ന്‍, ന​ബീ​സ​ത്ത് ബീ​വി, എം.​വി. നാ​രാ​യ​ണ​ന്‍, ര​വി കൊ​ള​വ​യ​ല്‍, ജ്യോ​തി, ര​മേ​ശ​ന്‍, കെ.​വി. ല​ക്ഷ്മ​ണ​ന്‍, കൊ​വ്വ​ല്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, വി​നീ​ത് കൊ​ള​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​പി. കു​മാ​ര​ന്‍ സ്വാ​ഗ​ത​വും പു​ഷ്പ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.