വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Saturday, April 10, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൗ​ണു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷു, പെ​രു​ന്നാ​ൾ സീ​സ​ൺ ആ​ഗ​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു സ​മ​യ​ത്തും സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ ല​ഭ്യ​മാ​കു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ തി​ര​ക്ക് പി​ടി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യി​ല്ല. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ ക​ട​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള അ​നു​വാ​ദ​വും ന​ൽ​ക​ണം. ബ​സു​ക​ളു​ടെ​യും സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ തി​ര​ക്കൊ​ഴി​വാ​ക്ക​ണം. ക​ട​ക​ളി​ലെ സ​മ​യ പ​രി​ധി കു​റ​യ്ക്കു​മ്പോ​ഴാ​ണ് ക​ട​ക​ളി​ലും ടൗ​ണു​ക​ളി​ലും തി​ര​ക്ക് വ​ർ​ദ്ധി​ക്കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ക്ക​ണം.
ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ന​ടു​വൊ​ടി​ഞ്ഞ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ചെ​റി​യ ഉ​ണ​ർ​വു​ണ്ടാ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ക​ട​ക​ൾ യ​ഥേ​ഷ്ടം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ര​ക്ഷ​യു​ള്ളു എ​ന്നും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​രം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ചു​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. ല​ക്ഷ​മ​ണ​ൻ, പി.​പി. മു​സ്ത​ഫ, സി.​എ​ച്ച്. ഷം​സു​ദീ​ൻ, എ.​എ. അ​സീ​സ്, ഹം​സ പാ​ല​ക്കി ശ​ങ്ക​ര​നാ​രാ​യ​ണ മ​യ്യ, പി. ​മു​ര​ളീ​ധ​ര​ൻ, ശി​ഹാ​ബ് ഉ​സ്മാ​ൻ , ജി.​എ​സ്. ശ​ശി​ധ​ര​ൻ, എ.​വി. ഹ​രി​ഹ​ര​സു​ത​ൻ, എം.​പി. സു​ബൈ​ർ, ബ​ഷീ​ർ ക​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ മാ​ഹി​ൻ കോ​ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.