തെ​ങ്ങി​ന്‍​തൈ​ക​ളെ നേ​രി​ട്ട് "പ്ര​സ​വി​ച്ച്' ഒ​രു ന്യൂ​ജ​ന​റേ​ഷ​ന്‍ തെ​ങ്ങ്
Saturday, April 10, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​മ്മ​ള്‍ എ​ന്തി​നാ​ണ് തെ​ങ്ങ് ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​ത്? തെ​ങ്ങ് ഒ​രു ക​ല്പ​വൃ​ക്ഷ​മാ​ണ്. അ​തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണ് എ​ന്നൊ​ക്കെ പ​ണ്ട് എ​ല്‍​പി ക്ലാ​സി​ല്‍ പ​ഠി​ച്ച​ത് അ​വി​ടെ നി​ല്‍​ക്ക​ട്ടെ. ആ​ത്യ​ന്തി​ക​മാ​യി ന​മ്മ​ളൊ​ക്കെ തെ​ങ്ങ് ന​ട്ടു​വ​ള​ര്‍​ത്തി വെ​ള്ള​മൊ​ഴി​ക്കു​ന്ന​ത് തേ​ങ്ങ കി​ട്ടാ​നാ​ണ്. എ​ത്ര​യ​ധി​കം തേ​ങ്ങ കി​ട്ടു​ന്നു​ണ്ടോ അ​ത്ര​യും ന​ല്ല​ത്.
ഇ​ങ്ങ​നെ നി​റ​യെ തേ​ങ്ങ കാ​യ്ച്ച​തു​കൊ​ണ്ട് തെ​ങ്ങി​നെ​ന്തു ലാ​ഭം എ​ന്ന് ഇ​തു​വ​രെ ആ​രെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ..? തെ​ങ്ങി​നെ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ വി​ത്താ​ണ് തേ​ങ്ങ. അ​ടു​ത്ത ത​ല​മു​റ​യെ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗം. ന​മ്മ​ള്‍ അ​തെ​ല്ലാം പ​റി​ച്ചെ​ടു​ത്ത് ആ​ഹാ​ര​മാ​ക്കു​ക​യോ കൊ​പ്ര​യാ​ക്കി വി​ല്‍​ക്കു​ക​യോ ചെ​യ്യു​ന്നു. ഒ​രു ന​ല്ല തെ​ങ്ങി​ന്‍റെ ജീ​വി​ത​കാ​ല​ത്ത് ചി​ല​പ്പോ​ള്‍ അ​ഞ്ചോ പ​ത്തോ തേ​ങ്ങ​യെ​ങ്കി​ലും വി​ത്തി​നു വ​ച്ചാ​ലാ​യി.
തെ​ങ്ങു​ക​ളോ​ട് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​രു​മ്പെ​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ക​ള​നാ​ട് ഹ​ദ്ദാ​ദ് ന​ഗ​റി​ലെ മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ഒ​രു തെ​ങ്ങ്. ഒ​രു​വ​ട്ടം പോ​ലും കാ​യ്ക്കു​ക​യോ തേ​ങ്ങ പോ​യി​ട്ട് പൂ​ക്കു​ല​യോ മ​ച്ചി​ങ്ങ​യോ പോ​ലും ഉ​ണ്ടാ​വു​ക​യോ ചെ​യ്യാ​തെ ഫാ​സ്റ്റ് ട്രാ​ക്കി​ല്‍ തെ​ങ്ങി​ന്‍​തൈ​ക​ളെ നേ​രി​ട്ട് 'പ്ര​സ​വി​ക്കു​ക'​യാ​ണ് ഈ ​തെ​ങ്ങ്.
പ​ത്ത​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​ന്‍റെ ഓ​ല​മ​ട​ലു​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്നും ഇ​പ്പോ​ള്‍ പ​തി​ന​ഞ്ചോ​ളം തെ​ങ്ങി​ന്‍​തൈ​ക​ളാ​ണ് മു​ള​ച്ചു​നി​ല്‍​ക്കു​ന്ന​ത്. ഇ​തി​ല്‍ ചി​ല​ത് ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​വ വ​ള​ഞ്ഞ് ചു​രു​ണ്ടു കി​ട​ക്കു​ക​യാ​ണ്.
ആ​റു​വ​ര്‍​ഷം മു​മ്പ് സ്വ​ന്തം പ​റ​മ്പി​ലെ മ​റ്റൊ​രു തെ​ങ്ങി​ല്‍​നി​ന്നു​ള്ള തേ​ങ്ങ മു​ള​പ്പി​ച്ചെ​ടു​ത്താ​ണ് മു​ഹ​മ്മ​ദ്കു​ഞ്ഞി ഈ ​തൈ ന​ട്ട​ത്. അ​തേ തെ​ങ്ങി​ല്‍ നി​ന്നു​ള്ള മ​റ്റു തേ​ങ്ങ​ക​ള്‍ മു​ള​പ്പി​ച്ചെ​ടു​ത്ത തൈ​ക​ള്‍ ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​പോ​ലെ കാ​യ്ഫ​ലം ത​ന്നു​തു​ട​ങ്ങി. ഇ​തൊ​രെ​ണ്ണം മാ​ത്ര​മാ​ണ് വി​കൃ​തി കാ​ട്ടി നി​ല്‍​ക്കു​ന്ന​ത്.
ന​ല്ല ഊ​ര്‍​ജ​സ്വ​ല​ത​യോ​ടെ വ​ള​ര്‍​ന്നു​വ​ന്ന തെ​ങ്ങ് ഇ​തു​വ​രെ ഒ​രി​ക്ക​ല്‍​പോ​ലും കാ​യ്ച്ചി​ട്ടി​ല്ല. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് ഓ​ല​മ​ട​ലു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നും തെ​ങ്ങി​ന്‍​തൈ​ക​ള്‍ ത​ല​കാ​ട്ടി നി​ല്‍​ക്കു​ന്ന​ത് ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ആ​ദ്യ​മു​ണ്ടാ​യ തേ​ങ്ങ ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ ഓ​ല​മ​ട​ലു​ക​ള്‍​ക്കി​ട​യി​ല്‍​ത​ന്നെ പ​റ്റി​ച്ചേ​ര്‍​ന്നു​നി​ന്ന് താ​നേ മു​ള​ച്ച​താ​കാ​മെ​ന്നാ​ണ് അ​ന്ന് ക​രു​തി​യ​ത്. വീ​ണ്ടും വീ​ണ്ടും തെ​ങ്ങി​ന്‍​തൈ​ക​ള്‍ ത​ന്നെ മു​ള​ച്ചു​വ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത് ഒ​ര​പൂ​ര്‍​വ പ്ര​തി​ഭാ​സ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. സം​ഭ​വം മു​ഹ​മ്മ​ദ്കു​ഞ്ഞി കാ​സ​ര്‍​ഗോ​ട്ടെ കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​സ്യ​ങ്ങ​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൊ​മാ​റ്റി​ക് സെ​ല്ലു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ ഉ​ണ്ടാ​യ ജ​നി​ത​ക വ്യ​തി​യാ​ന​മാ​കാം തേ​ങ്ങ​യ്ക്കു പ​ക​രം തെ​ങ്ങി​ന്‍​തൈ​ക​ള്‍ നേ​രി​ട്ടു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സി​പി​സി​ആ​ര്‍​ഐ​യി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ. ഷം​സു​ദീ​ന്‍റെ നി​രീ​ക്ഷ​ണം. ഒ​രു​പ​ക്ഷേ പു​റ​ത്തു​കാ​ണാ​ത്ത വി​ധ​ത്തി​ല്‍ ആ​ദ്യം ചെ​റി​യ മ​ച്ചി​ങ്ങ​ക​ള്‍ രൂ​പ​പ്പെ​ട്ട​തി​നു ശേ​ഷ​മാ​കാം അ​വ മു​ള​യ്ക്കു​ന്ന​ത്. തെ​ങ്ങി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഈ ​പ്ര​തി​ഭാ​സ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് സി​പി​സി​ആ​ര്‍​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യം. താ​മ​സി​യാ​തെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.