"എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രെ ഇ​നി​യും പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത് ബാ​ല​പീ​ഡ​നം'
Saturday, April 10, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: അ​ന​ർ​ഹ​ർ പ​ട്ടി​ക​യി​ൽ ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ടെ​ന്ന പേ​രി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രെ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ബാ​ല​പീ​ഡ​ന​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ​വ​രെ അ​പ​മാ​നി​ക്ക​രു​തെ​ന്ന് ദ​യാ​ബാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
വി​ഷ​മ​ഴ പെ​യ്യി​ച്ച​വ​രെ കു​റ്റ​വി​മു​ക്ത​മാ​ക്കാ​നു​ള്ള കു​ടി​ല​ത​ന്ത്ര​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​മ്മ​മാ​രു​ടെ പ്ര​യാ​സ​ങ്ങ​ളും വി​ഷ​മ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നു​ള്ള ആ​ർ​ജ​വ​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മീ​ല ഒ​ളി​യ​ത്ത​ടു​ക്ക, ജോ​സ് മാ​വേ​ലി, സു​ലൈ​ഖ മാ​ഹി​ൻ, ഫ​റീ​ന കോ​ട്ട​പ്പു​റം, പി.​കൃ​ഷ്ണ​ൻ, കെ. ​ശി​വ​കു​മാ​ർ, ടി. ​ശോ​ഭ​ന, ശ്രീ​നാ​ഥ് ശ​ശി, രാ​മ​കൃ​ഷ്ണ​ൻ വാ​ണി​യ​മ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പു​ഷ്പ ച​ട്ട​ഞ്ചാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.