തു​ളു​നാ​ടി​ന്‍റെ പു​ക​യി​ല​പ്പെ​രു​മ
Thursday, April 8, 2021 12:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ൽ പു​ക​യി​ല കൃ​ഷി ചെ​യ്യു​ന്ന ഏ​ക ജി​ല്ല. അ​ങ്ങ​നെ​യൊ​രു പെ​രു​മ കൂ​ടി​യു​ണ്ട് കാ​സ​ർ​ഗോ​ഡി​ന്. പ​ള്ളി​ക്ക​ര, കു​ണി​യ, ക​ല്യോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​കൃ​ഷി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത്. നെ​ൽ​ക്കൃ​ഷി ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് പു​ക​യി​ല കൃ​ഷി തു​ട​ങ്ങു​ക. വ​ര​ണ്ടു​ണ​ങ്ങി​യ പാ​ട​ങ്ങ​ൾ കി​ള​ച്ചു​മ​റി​ച്ച് പു​ക​യി​ല കൃ​ഷി​ക്ക് പാ​ക​മാ​ക്കി വി​ത്ത് പാ​കും. പി​ന്നീ​ട് അ​തി​രാ​വി​ലെ വെ​ള്ള​വും വ​ള​വും ന​ൽ​ക​ണം. ചാ​ണ​ക​വും മീ​ൻ​വ​ള​വു​മാ​ണ് പ്ര​ധാ​നം. പാ​ക​മാ​യ പു​ക​യി​ല വി​ള​വെ​ടു​ക്കാ​ൻ 90 ദി​വ​സ​മെ​ടു​ക്കും.

വി​ള​വെ​ടു​ത്ത പു​ക​യി​ല കൃ​ഷി​യി​ട​ത്തി​ൽ പ്ര​ത്യേ​കം ഒാ​ല​പ്പു​ര​ക​ൾ ത​യാ​റാ​ക്കി 21 ദി​വ​സം ഉ​ണ​ക്കാ​നി​ടും. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​നാ​ണി​ത്. ഇ​വ പി​ന്നീ​ട് വേ​ർ​ത​രി​ച്ച് ഒ​ന്നാം​ത​രം, ര​ണ്ടാം​ത​രം എ​ന്നി​ങ്ങ​നെ കെ​ട്ടു​ക​ളാ​ക്കും. ഇ​ല​യു​ടെ ത​ണ്ടു​ക​ൾ​ക്കും വി​പ​ണി​യു​ണ്ട്. പു​ക​യി​ല​ത​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ക്കി​പൊ​ടി നി​ർ​മി​ക്കു​ന്ന​ത്.

പു​ക​യി​ല ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​ന​വ​ധി​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പ്രോ​ത്സാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ ഇ​തി​ന് വി​പ​ണി​യി​ല്ല. ക​ർ​ണാ​ട​ക​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ക​ച്ച​വ​ട​വും ന​ട​ക്കു​ന്ന​ത്.

വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക്ക് മാ​ത്ര​മേ പു​ക​യി​ല​യു​ടെ പാ​കം തി​രി​ച്ച​റി​ഞ്ഞ് പ്ര​ത്യേ​ക രീ​തി​യി​ൽ കെ​ട്ടു​ക​ളാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. അ​തി​നാ​ൽ ഇ​വ​ർ​ക്ക് കൂ​ലി കൂ​ടു​ത​ൽ കൊ​ടു​ക്ക​ണം. ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി വി​ള​യു​ടെ വി​ല ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ കൈ​പൊ​ള്ളും. നി​ല​വി​ൽ കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ൾ ജ​ല​ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഇ​വി​ടെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

പ​ര​ന്പ​രാ​ഗ​ത​മാ​യി ചെ​യ്തു​വ​ന്ന കൃ​ഷി അ​ഭി​മാ​ന​മാ​യി ക​ണ്ട് തു​ട​രു​ന്ന​വ​രാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും. 2001ൽ 110 ​ഏ​ക്ക​റി​ലാ​യി​രു​ന്നു കാ​സ​ർ​ഗോ​ട്ടെ പു​ക‍​യി​ല​കൃ​ഷി​യെ​ങ്കി​ൽ ഇ​ന്ന​ത് പ​ത്തേ​ക്ക​റി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങി. എ​ന്നാ​ൽ ജൈ​വ​വ​ള​ത്തി​നും മ​റ്റും പു​ക​യി​ല ആ​വ​ശ്യ​മാ​ണെ​ന്ന​ത് ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​ർ ക​ട​ന്നു​വ​രാ​ൻ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് പു​ക​യി​ല ക​ർ​ഷ​ക​ർ പ​റ​യു​ന്നു.