വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞു
Tuesday, March 9, 2021 5:14 AM IST
ക​ണ്ണൂ​ർ: സ്ത്രീ-​പു​രു​ഷ​ഭേ​ദ​മി​ല്ലാ​തെ സം​ഘ​ടി​പ്പി​ച്ച ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞ​ത്. ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫു​ട്ബോ​ൾ ടീ​മും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള രാ​ഷ്ട്രീ​യ​പോ​രാ​ട്ടം മാ​റ്റി​വ​ച്ചാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​യി​ക​വി​രു​ന്ന് ആ​സ്വ​ദി​ച്ച​ത്. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീ​മി​നെ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം കെ.​വി. ധ​നേ​ഷാ​ണ് ന​യി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ടീ​മി​നെ ഫു​ട്ബോ​ൾ താ​രം മു​ൻ ഡി​വൈ​എ​സ്പി ശീ​നി​വാ​സ​നാ​ണ് ന​യി​ച്ച​ത്.
വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ടീം ​വി​ജ​യി​ച്ചു. വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പു​കൂ​ട്ടാ​ൻ വി​വി​ധ ക​ലാ​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.