സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Tuesday, March 9, 2021 5:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ൺ ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​ന​മൊ​രു​ക്കി. കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് അ​ധ്യ​ക്ഷ എ​ൻ. ഹാ​ജി​റാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ വ​നി​താ വി​ഭാ​ഗം അ​ധ്യ​ക്ഷ ടി.​വി. പ്ര​ജി​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ സി​ഡി​എ​സ് മെ​മ്പ​ർ സെ​ക്ര​ട്ട​റി കെ.​വി. കോ​മ​ള​വ​ല്ലി, ജെ​സി​ഐ സെ​ക്ര​ട്ട​റി പി.​വി. സു​മേ​ഷ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ കെ.​വി. കൃ​ഷ്ണ​പ്ര​സാ​ദ്, പി.​എ​ൻ. സു​നി​ൽ​രാ​ജ്, കെ. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൈ​ക്കോ​ണ്ടോ ദേ​ശീ​യ പ​രി​ശീ​ല​ക​ൻ എം. ​ഷാ​ജി, ദേ​ശീ​യ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് ടി.​എ. ശ്രീ​ഷ്മ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.