ഇ​ന്നു​മു​ത​ൽ നാ​ലു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ
Tuesday, March 9, 2021 5:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ കോ​വി​ഡ് -19 വാ​ക്സി​നേ​ഷ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്കൂ​ടി ന​ൽ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 43 സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് സ​ൺ​റൈ​സ് ആ​ശു​പ​ത്രി, കാ​സ​ർ​ഗോ​ഡ് കിം​സ് ഹോ​സ്പി​റ്റ​ൽ, ചെ​റു​വ​ത്തൂ​ർ കെ​എ​എ​ച്ച് ആ​ശു​പ​ത്രി, ചെ​ങ്ക​ള ഇ.​കെ. നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണാ​ശു​പ​ത്രി എ​ന്നീ നാ​ലു സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 47 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, 45 വ​യ​സ്സി​നും 59 വ​യ​സി​നു​മി​ട​യി​ലു​ള്ള ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് -19 വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.
ആ​ശ വ​ർ​ക്ക​ർ​മാ​ർ മു​ഖേ​ന മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 50 ശ​ത​മാ​നം പേ​ർ​ക്കും ആ​രോ​ഗ്യ സേ​തു, കോ​വി​ൻ ആ​പ് മു​ഖേ​ന ഓ​ൺ​ലൈ​നി​ലാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 50 ശ​ത​മാ​നം പേ​ർ​ക്കു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കാ​നാ​യി സ്ഥാ​പ​ന​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ആ​രോ​ഗ്യ സേ​തു, കോ​വി​ൻ ആ​പ്പ് മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്യാം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ന് വേ​ണ്ടി 250 രൂ​പ ഈ​ടാ​ക്കു​ന്ന​താ​ണ്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ​യാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് -19 മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ, 60 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, 45 വ​യ​സ്സി​നും 59 വ​യ​സി​നും ഇ​ട​യി​ലു​ള്ള ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള 37,037 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.