കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​ങ്ങി
Tuesday, March 9, 2021 5:12 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് സ​ര്‍​വീ​സ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച വാ​ക്‌​സി​നേ​ഷ​നി​ല്‍ ഇ​തു​വ​രെ നൂ​റി​ല​ധി​കം​പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നും തു​ട​രും. ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, ഡോ. ​സ​മീ​ര്‍ കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ആ​ര​തി നാ​യ​ര്‍. ഡോ. ​എ.​എ​സ്. ക​ണ്ണ​ന്‍, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഇ. ​ദി​വ്യ, ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ല​ക്ഷ്മി യു. ​മേ​നോ​ന്‍, മെ​ഡി​ക്ക​ല്‍ അ​റ്റ​ൻ​ഡ​ന്‍റ് സ​ജീ​ഷ്, വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു, ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ബി.​ആ​ര്‍. പ്ര​സ​ന്ന കു​മാ​ര്‍ എ​ന്നി​വ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​നം നേ​രി​ട്ട് വി​ല​യി​രു​ത്തി. വാ​ക്‌​സി​നേ​ഷ​ന് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ജി​ല്ലാ ക​ല​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് എ​ന്നി​വ​ര്‍​ക്ക് വൈ​സ് ചാ​ന്‍​സ​ല​ര്‍ ന​ന്ദി അ​റി​യി​ച്ചു.