സാ​മൂ​ഹി​ക അ​ക​ല​മി​ല്ലാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന
Tuesday, March 9, 2021 5:12 AM IST
ചെ​റു​വ​ത്തൂ​ർ: ക​ർ​ശ​ന നി​യ​ന്ത്ര​ണം പാ​ലി​ച്ചു ന​ട​ത്തേ​ണ്ട കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ട​ത്ത് സാ​മൂ​ഹി​ക അ​ക​ലം തീ​രെ​യി​ല്ല. ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ കോ​വി​ഡ് നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ലാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​ത്. രോ​ഗ​മു​ള്ള​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും സം​ശ​യ​മു​ള്ള​വ​രു​മൊ​ക്കെ​യാ​യി നൂ​റോ​ളം പേ​രാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​നാ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം എ​ത്തു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പ​ര​സ്പ​രം കൂ​ടി നി​ൽ​ക്കു​ന്ന​ത് മൂ​ലം രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഇ​വി​ടെ കൂ​ടു​ത​ലാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നു​യ​രു​ന്ന​ത്.

രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വെ​യി​ലി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി പ​ല​രും സ്കൂ​ൾ വ​രാ​ന്ത​യി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വ് വ​രു​ത്തി​യ​താ​ണ് പ​ല​രും കൂ​ട്ടം​കൂ​ടി നി​ൽ​ക്കാ​ൻ കാ​ര​ണം.

ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത​തി​നു പി​ന്നി​ലും ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ളാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.