ഉദുമ: ജില്ലാ സഹകരണ ബാങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നിലവിലുണ്ടായിരുന്ന നിയമന സംവരണം കേരളാ ബാങ്കിലും നിലനിർത്തണമെന്ന് കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഉദുമ യൂണിറ്റ് സമ്മേളനം ആവശ്യപെട്ടു. സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. തിലകരാജൻ അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഉദുമ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ശ്രീധരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഉദുമ വനിതാ സഹകരണ സംഘം പ്രസിഡന്റ് ഗീത കൃഷ്ണൻ, വിവിധ സഹകരണ സംഘം ഡയറക്ടർമാരായ പുഷ്പ ശ്രീധരൻ, ചന്ദ്രൻ നാലാംവാതുക്കൽ, എം.പി. ജയശ്രീ മാധവൻ എന്നിവരെ ആദരിച്ചു.
സർവീസിൽനിന്ന് വിരമിച്ച കെ.വി. രാജഗോപാലൻ, ബി. ഹരീന്ദ്രൻ എന്നിവർക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പവിത്ര ബാലചന്ദ്രനെ അനുമോദിച്ചു.
ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി കെ. ശശി, സംസ്ഥാന കമ്മിറ്റി അംഗം ജോസ് പ്രകാശ്, മുൻ ജില്ലാ പ്രസിഡന്റ് കൊപ്പൽ പ്രഭാകരൻ, എ.കെ. ശശാങ്കൻ, സി.ഇ. ജയൻ, എം. പുരുഷോത്തമൻ നായർ, ഖാദർ കാത്തിം, നിഷാന്ത്, കെ. സുജിത്ത് കുമാർ, കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എ. തിലകരാജൻ-പ്രസിഡന്റ്, കെ. സുജിത് കുമാർ-സെക്രട്ടറി, കെ. ഗോപാലകൃഷ്ണൻ-ട്രഷറർ.