പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കണം: ജോ​യി​ന്‍റ് കൗ​ൺ​സി​ൽ
Sunday, March 7, 2021 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കോ​ർ​പറേ​റ്റു​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യും പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ രാ​ജ്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ൺ​വൻ​ഷ​ൻ അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് മ​ടി​ക്കൈ കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​മ​ണി​രാ​ജ്, വ​ർ​ക്കേ​ഴ്‌​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ബി​ജു​രാ​ജ്, അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​നാ സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​വി​നോ​ദ് കു​മാ​ർ, എ​സ്.​എ​ൻ. പ്ര​മോ​ദ്, പി.​പി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ഭു​വ​നേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും യ​മു​ന രാ​ഘ​വ​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സു​നി​ത ക​രി​ച്ചേ​രി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​പ്രീ​ത (പ്ര​സി​ഡ​ന്‍റ് ), എ​സ്. എ​ൻ. പ്ര​മോ​ദ്, യ​മു​ന രാ​ഘ​വ​ൻ, സി.​കെ. ബി​ജു​രാ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പ്ര​സാ​ദ് ക​രു​വ​ളം(​സെ​ക്ര​ട്ട​റി), ഇ.​മ​നോ​ജ് കു​മാ​ർ, പി.​പി. പ്ര​ദീ​പ് കു​മാ​ർ, പി. ​രാ​ജ​ൻ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ), ക​രു​ണാ​ക​ര​ൻ രാ​വ​ണീ​ശ്വ​രം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.