ചു​ള്ളി​ക്ക​ര-​അ​യ​റോ​ട്ട്-​ഉ​ദ​യ​പു​രം റോ​ഡ് ശോ​ച്യാവ​സ്ഥ​യി​ൽ
Sunday, March 7, 2021 12:45 AM IST
രാ​ജ​പു​രം: ചു​ള്ളി​ക്ക​ര തൂ​ങ്ങ​ൽ-​അ​യ​റോ​ട്ട്-​ഉ​ദ​യ​പു​രം റോ​ഡ് നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന മൂ​ലം ശോ​ച​്യാവ​സ്ഥ​യി​ൽ. ക​ള്ളാ​ർ-​കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന റോ​ഡി​ന് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ല. ആ​കെ 6.9 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ൽ ആ​ദ്യ​ത്തെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലും ബാ​ക്കി​യു​ള്ള 5.9 കി​ലോ​മീ​റ്റ​ർ കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്. റോ​ഡി​ൽ എ​രു​മ​പ്പ​ള്ള​ത്തും തൂ​ങ്ങ​ൽ തു​രി​ശ് ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തു​മു​ള്ള പാ​ല​ങ്ങ​ൾ സി​മ​ന്‍റ് ഇ​ള​കി ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ണാം​കോ​ട്, പാ​ല​പ്പു​ഴ, അ​യ​റോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ചു​ള്ളി​ക്ക​ര​യി​ലും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​ക റോ​ഡാ​ണ് ഇ​ത്. കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജി​ൽ പെ​ടു​ത്തി ഈ ​റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ട്ടു​കാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തി ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഓ​രോ മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം വി​ട്ടു ന​ൽ​കാ​നു​ള്ള സ​മ്മ​ത​പ​ത്ര​മ​ട​ക്കം പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡി​ന് സ്ഥ​ല​മു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ​തി​നാ​ൽ മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്ര​മാ​ണ് ടാ​റി​ട്ടി​രി​ക്കു​ന്ന​ത്. ബാ​ക്കി ഭാ​ഗം ഇ​പ്പോ​ൾ കാ​ട് ക​യ​റി ന​ശി​ക്കു​ക​യാ​ണ്.