വൈദ്യുതകന്പി മാറ്റുന്നതിനിടെ ഷോ​ക്കേ​റ്റ് കരാർ തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, March 6, 2021 10:04 PM IST
ചി​റ്റാ​രി​ക്കാ​ൽ: വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​യി​ടു​ന്ന​തി​നി​ട​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ശ്യാം​ലാ​ൽ (38)ആ​ണ് മ​രി​ച്ച​ത്. ന​ല്ലോ​മ്പു​ഴ വൈ​ദ്യു​തി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ലാ​വ​യ​ൽ -ഓ​ട​ക്കൊ​ല്ലി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ക​മ്പി​ക​ൾ മാ​റ്റി​യി​ടാ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യി​രു​ന്നു. ഓ​ട​പ്പ​ള്ളി​യി​ൽ ക​രാ​റു​കാ​ര​നോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ശ്യാം​ലാ​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തെ​റി​ച്ചു​വീ​ണ​ത്. ഉ​ട​ൻ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ​യും നാ​ലു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം മ​ധ്യ​പ്ര​ദേ​ശി​ലാ​ണ്.