തു​ല്യ​നീ​തി,തു​ല്യ​പെ​ൻ​ഷ​ൻ ജ​ന​മു​ന്നേ​റ്റ​യാ​ത്ര എ​ട്ടി​ന്
Saturday, March 6, 2021 1:45 AM IST
കാ​സ​ർ​ഗോ​ഡ്: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ജ​ന​മു​ന്നേ​റ്റ​യാ​ത്ര​യ്ക്ക് എ​ട്ടി​നു തു​ട​ക്ക​മാ​കും. രാ​വി​ലെ 10ന് ​കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​കെ.​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള പ്ര​യാ​ണ​ത്തി​നു ശേ​ഷം 13ന് ​കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​ന​ത്ത് സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കെ.​ജോ​സ്ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ല​വി​ലു​ള്ള അ​നാ​വ​ശ്യ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മ​ല്ലാ​ത്ത ബോ​ർ​ഡു​ക​ളും കോ​ർ​പ​റേ​ഷ​നു​ക​ളും പി​രി​ച്ചു വി​ടു​ക, എ​ല്ലാ ക്ഷേ​മ​നി​ധി​ക​ളും ഒ​രു ഓ​ഫീ​സി​നു കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക,പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് യാ​ത്ര. 60 വ​യ​സ്‌ ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 10,000 രൂ​പ ല​ഭി​ക്കേ​ണ്ട​ത് മ​നു​ഷ്യ​ത്വം മ​ര​വി​ക്കാ​ത്ത പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​നം എ​ല്ലാ ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ ആ​യി പി​രി​ച്ചെ​ടു​ക്കു​ന്ന നി​കു​തി​യാ​ണ്. ആ​യ​തി​നാ​ൽ തു​ല്യ​നീ​തി​യും തു​ല്യ പെ​ൻ​ഷ​നും ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ്. കേ​വ​ലം മൂ​ന്നു​ശ​ത​മാ​നം വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​മി​ത​മാ​യ പെ​ൻ​ഷ​ൻ സം​ഘ​ടി​ച്ചു നേ​ടാ​മെ​ങ്കി​ൽ ന്യാ​യ​മാ​യ പെ​ൻ​ഷ​ൻ നേ​ടു​ന്ന​തി​നു വേ​ണ്ടി 97 ശ​ത​മാ​നം വ​രു​ന്ന ന​മു​ക്കും സം​ഘ​ടി​ക്കാം.
ന്യാ​യ​മാ​യ പെ​ൻ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല അ​ത് ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ്. ഇ​തോ​ടെ സാ​ന്പ​ത്തി​ക​ഭാ​രം മൂ​ലം മാ​താ​പി​താ​ക്ക​ളെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ എ​ത്തി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ക്ര​മേ​ണ ഇ​ല്ലാ​താ​കും പ്രാ​യ​മാ​യ​വ​ർ​ക്കു ല​ഭി​ക്കു​ന്ന ഈ ​സാ​ന്പ​ത്തി​ക സ്വാ​ത​ന്ത്ര്യം പേ​ര​ക്കു​ട്ടി​ക​ൾ​ക്കും ഒ​പ്പം അ​ന്ത​സ്‌​സോ​ടെ ജീ​വി​ക്കാ​ൻ ഓ​രോ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രേ​യും പ്രാ​പ്തനാ​ക്കും.
ഇ​ങ്ങ​നെ ഓ​രോ മാ​സ​വും ല​ഭി​ക്കു​ന്ന പ​ണം മു​ഴു​വ​ൻ വി​പ​ണി​യി​ൽ ചി​ല​വ​ഴി​ക്ക​പ്പെ​ടുന്ന​തു വ​ഴി ഗ​വ​ണ്‍​മെ​ന്‍റി​ലേ​ക്ക് പ​ല ത​ട്ടു​ക​ളി​ലാ​യി കൂ​ടു​ത​ൽ നി​കു​തി വ​രു​മാ​നം ല​ഭി​ക്കു‌ക​യും വി​പ​ണി​ക​ളി​ലെ ഉ​ണ​ർ​വ​നോ​ടൊ​പ്പം സ​ന്പ​ദ് വ്യ​വ​സ്ഥ ഉ​ണ​രു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് കീ​നേ​രി, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പൂ​ച്ച​ക്കാ​ട്, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം ബാ​ല​ച​ന്ദ്ര​ൻ എ​റു​വാ​ട്ട്, ജി​ല്ലാ​സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​വി.​സു​രേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ മു​സ്ത​ഫ മൊ​ഗ്രാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.