മ​ല​യോ​ര​ത്തി​ന്‍റെ ശ​ബ്ദ​വും നി​യ​മ​സ​ഭ​യി​ല്‍ മു​ഴ​ങ്ങ​ണം: ജോ​സ് ത​യ്യി​ല്‍
Saturday, March 6, 2021 1:45 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ ശ​ബ്ദം നി​യ​മ​സ​ഭ​യി​ല്‍ മു​ഴ​ങ്ങ​ണ​മെ​ങ്കി​ല്‍ മ​ല​യോ​ര നി​യോ​ജ​ക​മ​ണ്ഡ​ലം അ​നി​വാ​ര്യ​മാ​ണെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ചി​റ്റാ​രി​ക്കാ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ​യും കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ചെ​യ​ര്‍​മാ​നു​മാ​യ ടി.​എം. ജോ​സ് ത​യ്യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും മി​ക്ക​പ്പോ​ഴും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളു​ടേ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും ആ​വ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്.
ഇ​പ്പോ​ള്‍ ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​ല​യോ​ര​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ലം വ​ന്നാ​ല്‍ അ​തി​ലെ ഫ​ണ്ട് പൂ​ര്‍​ണ​മാ​യും ഈ ​മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കാ​നാ​വും.
കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും പു​ന​രു​ദ്ധാ​ന​ത്തി​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഫ​ണ്ടു​ക​ള്‍ യ​ഥാ​സ​മ​യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ-​ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും ഈ ​മേ​ഖ​ല ത​ന്നെ കേ​ന്ദ്രീ​ക​രി​ച്ച് മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​ന്ന ഒ​രു എം​എ​ല്‍​എ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.മ​ല​യോ​ര ഹൈ​വേ​യും താ​ലൂ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും വ​ന്ന​തു​മൂ​ല​മു​ള്ള ഗു​ണ​ഫ​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​ക​ണ​മെ​ങ്കി​ലും നി​യ​മ​സ​ഭാ മ​ണ്ഡ​ലം കൂ​ടി ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ ന്നും അദ്ദേഹം പറഞ്ഞു.