കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ നി​ര്‍​ണ​യ​ത്തി​ല്‍ മ​ല​യോ​ര​ത്തെ ത​ഴ​യാ​ന്‍ വീ​ണ്ടും നീ​ക്കം
Saturday, March 6, 2021 1:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മ​ല​യോ​ര​ത്തു​നി​ന്നു​ള്ള നേ​താ​ക്ക​ളെ ഇ​ത്ത​വ​ണ​യും ത​ഴ​യാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ശ​ക്തം. തു​ട​ക്ക​ത്തി​ല്‍ മു​ന്‍​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ പേ​രി​നൊ​പ്പം മ​റ്റു പേ​രു​ക​ളും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​തോ​ടെ അ​വ​സാ​ന​നി​മി​ഷം ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക​ളാ​രെ​ങ്കി​ലും ക​ളം​പി​ടി​ക്കു​മെ​ന്ന നി​ല​യാ​ണ്.
മ​ല​യോ​ര ഹൈ​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളും മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യും ചൂ​ണ്ടി​ക്കാ​ട്ടി മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പു ത​ന്നെ രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.
മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് ക​ട്ട​ക്ക​യം ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന പൊ​തു​ധാ​ര​ണ അ​ന്നു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ നി​ന്നു​ത​ന്നെ​യു​ള്ള എ​ച്ച്. വി​ഘ്‌​നേ​ശ്വ​ര ഭ​ട്ടി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷി​ന്‍റെ​യും പേ​രു​ക​ളും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. പാ​ര്‍​ട്ടി നേ​തൃ​ത്വം കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രൂ​പ്പ്-​സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ള്‍ ബാ​ല​ന്‍​സ് ചെ​യ്യാ​നു​ത​കു​ന്ന സ്ഥാ​നാ​ര്‍​ഥി​യാ​കും കാ​ഞ്ഞ​ങ്ങാ​ട് ഉ​ണ്ടാ​വു​ക എ​ന്നാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.ഇ​തി​നി​ട​യി​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ നി​ന്നു​ത​ന്നെ​യു​ള്ള ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വു​മ​ധി​കം വേ​രോ​ട്ട​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലാ​യി​രു​ന്നി​ട്ടും പാ​ര്‍​ട്ടി നേ​തൃ​ത്വം ഈ ​മേ​ഖ​ല​യോ​ട് നി​ര​ന്ത​ര​മാ​യി അ​വ​ഗ​ണ​ന കാ​ണി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി നേ​ര​ത്തേ ഉ​യ​ര്‍​ന്നി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ച​തി​നു പി​ന്നാ​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ര്‍ ഡി​വി​ഷ​നി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള നേ​താ​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തും വി​മ​ര്‍​ശ​ന​വി​ധേ​യ​മാ​യി​രു​ന്നു.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലാ​കെ പാ​ര്‍​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​യ​പ്പോ​ഴും ബ​ളാ​ല്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ നി​ല​നി​ര്‍​ത്തി എ​ടു​ത്തു​കാ​ണി​ക്കാ​വു​ന്ന നേ​ട്ട​മു​ണ്ടാ​യ​ത് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു.