ചാ​വ​റ​ഗി​രി​യി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, March 6, 2021 1:43 AM IST
പാ​ലാ​വ​യ​ൽ: ചാ​വ​റ​ഗി​രി ഇ​ഹ​ക​ല ഗ്രാ​മ വി​ക​സ​ന സം​സ്കാ​രി​ക കൂ​ട്ടാ​യ്മ ക​ണ്ണൂ​ർ ജിം ​കെ​യ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളെ ചാ​വ​റ​ഗി​രി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. ക്യാ​ന്പ് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ പീ​ഡി​ക്സ്, ന്യൂ​റോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ടു​പ്പെ​ല്ലി​ലെ​യും കാ​ൽ​മു​ട്ടി​ന്‍റെ​യും സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ​നും ജിം​കെ​യ​ർ ഹോ​സ്പി​റ്റ​ൽ ഓ​ർ​ത്തോ-​ജോ​യ​ന്‍റ് റീ ​പ്ലേ​സ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ജോ​സ്.​ടി.​പാ​പ്പ​ന​ച്ചേ​രി​യും പ്ര​ശ​സ്ത ന്യൂ​റോ​ള​ജി​സ്റ്റും സ്ട്രോ​ക്ക് ചി​കി​ത്സാ വി​ദ​ഗ്‌​ധ​നു​മാ​യ ഡോ. ​ഫ​സ​ൽ ഇ​ലാ​ഹി​യും ഹെ​ർ​ണി​യ, വേ​രി​കോ​സ് വെ​യി​ൻ ചി​കി​ത്സ​യി​ൽ വി​ദ​ഗ്ധ​നു​മാ​യ ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ. ​വ​രു​ൺ ഗോ​വി​ന്ദും ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ഫ​വാ​സും നേ​തൃ​ത്വം ന​ൽ​കും.​വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. ബ്ല​ഡ് പ്ര​ഷ​ർ, ഷു​ഗ​ർ തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യം, വി​ദ​ഗ്ധ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9207858784, 8113991198, 9747587970.