ഭാ​ര്യ​യെ കൊ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Wednesday, March 3, 2021 1:05 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ർ​ണാ​ട​ക​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ചെ​റു​വാ​ഞ്ചേ​രി​യി​ൽ പി​ടി​യി​ൽ.
ക​ർ​ണാ​ട​ക ഗോ​ൾ​ക്കും ബാ​ത്തി​ലെ മു​ത്ത​പ്പ ചെ​ല​വ​തി (35)യെ​യാ​ണ് ക​ർ​ണാ​ട​ക പോ​ലീ​സ് ക​ണ്ണ​വം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. 2020 സെ​പ്റ്റം​ബ​ർ മാ​സം ഭാ​ര്യ രേ​ണു​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ചെ​റു​വാ​ഞ്ചേ​രി​യി​ൽ എ​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ക്വാ​റി​യി​ൽ ജോ​ലി ചെ​യ്ത് ന​വോ​ദ​യ​ക്കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.