ബി​നോ​യ് കു​ര്യ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റു
Wednesday, March 3, 2021 1:05 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ ബി​നോ​യ് കു​ര്യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മീ​റ്റിം​ഗ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. രാ​വി​ലെ 11ന് ​തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ എ​സ്.​കെ. ആ​ബി​ദ ടീ​ച്ച​റെ ഏ​ഴി​നെ​തി​രെ 16 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​നോ​യ് കു​ര്യ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ട​ന്ന​പ്പ​ള്ളി ഡി​വി​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ് അം​ഗം ടി. ​ത​മ്പാ​ന്‍ മാ​ഷി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ബാ​ക്കി 23 അം​ഗ​ങ്ങ​ളാ​ണ് വോ​ട്ട് ചെ​യ്ത​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് തി​ല്ല​ങ്കേ​രി ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​യ​തി​നാ​ല്‍ ഇ. ​വി​ജ​യ​ന്‍ മാ​സ്റ്റ​റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ജ​നു​വ​രി 21ന് ​തി​ല്ല​ങ്കേ​രി​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​നോ​യ് കു​ര്യ​ന്‍ വി​ജ​യി​ച്ച​തോ​ടെ വി​ജ​യ​ന്‍ മാ​സ്റ്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.