പ​രി​യാ​രം പ​ബ്ലി​ക് സ്‌​കൂ​ള്‍: അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടും
Wednesday, March 3, 2021 1:05 AM IST
പ​രി​യാ​രം: സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ പി​എ​സ് സി ​മു​ഖേ​ന നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​ങ്ങ​നെ നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മു​റ​യ്ക്ക് നി​ല​വി​ലെ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ഉ​ത്ത​ര​വ്.
പു​തി​യ ഉ​ത്ത​ര​വു​വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് മു​മ്പാ​യി സ്റ്റാ​ഫ് ഫി​ക്സേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ല​ഭ്യ​മാ​ക്ക​ണം. സ്‌​കൂ​ളി​ലെ 2019-20 വ​ര്‍​ഷ​ത്തെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ഇ​ആ​ര്‍ പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന 19 ജീ​വ​ന​ക്കാ​ര്‍​ക്ക് പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ദി​വ​സ വേ​ത​നം ല​ഭി​ക്കും.
കെ​ഇ​ആ​റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് സ്പെ​ഷ​ല്‍ കേ​സാ​യി പ​രി​ഗ​ണി​ച്ച് അ​വ​ര്‍​ക്കും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ത​നം അ​നു​വ​ദി​ക്കാ​നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചെ​യ​ര്‍​മാ​നെ മാ​നേ​ജ​രാ​ക്കി അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ കീ​ഴി​ല്‍ 2003- ല്‍ ​ആ​രം​ഭി​ച്ച​താ​ണ് പ​രി​യാ​രം പ​ബ്ലി​ക് സ്‌​കൂ​ള്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ത്ത​തോ​ടെ സ്‌​കൂ​ളും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് സ്‌​കൂ​ളി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും ഏ​റ്റെ​ടു​ക്ക​ല്‍ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ല്ല. എ​ഴു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ 19 അ​ധ്യാ​പ​ക​രും മൂ​ന്നു ജീ​വ​ന​ക്കാ​രു​മ​ട​ക്കം 22 ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ദി​വ​സ​വേ​ത​നം ന​ല്‍​കാ​നു​ള്ള ശി​പാ​ര്‍​ശ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ന്നു​മു​ത​ലു​ള്ള ശ​മ്പ​ള​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നോ മു​ട​ങ്ങി​ക്കി​ട​ന്ന ശ​മ്പ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഫ​ല​ത്തി​ല്‍ 22 മാ​സ​ത്തോ​ള​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ്.