ഇ​ന്ധ​നവി​ല​: പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് ഹോ​ട്ട​ലു​ട​മ​ക​ൾ
Wednesday, March 3, 2021 1:05 AM IST
കാ​സ​ർ​ഗോ​ഡ്: പാ​ച​ക​വാ​ത​ക​മ​ട​ക്ക​മു​ള്ള പെ​ട്രോ​ളി​യം ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് ത​ല മു​ണ്ഡ​നം ചെ​യ്ത് സ​മ​രം ന​ട​ത്തി.
ഹോ​ട്ട​ലു​ട​മ​യാ​യ കാ​ത്തി​മാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്ത​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ല്ല താ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം സെ​ക്ര​ട്ട​റി നാ​രാ​യ​ണ പൂ​ജാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജ​ൻ ക​ള​ക്ക​ര, ഹ​നീ​ഷ് താ​ഷ്കെ​ന്‍റ്, കെ.​എ​ച്ച്. അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് ഗ​സാ​ലി, വി​ജ​യ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​യാ ഷെ​ട്ടി, ശ്രീ​നി​വാ​സ ഭ​ട്ട്, അ​ജേ​ഷ് നു​ള്ളി​പ്പാ​ടി, ഉ​മേ​ഷ് ആ​ശ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.