കാസർഗോഡ്: ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 79 പേര്‍ക്ക് ഇന്നലെ കോവിഡ് നെഗറ്റീവായി.
ഉദുമ, ചെറുവത്തൂര്‍-11, പിലിക്കോട്-7, ബളാൽ -6, കിനാനൂര്‍ കരിന്തളം, ഈസ്റ്റ് എളേരി, തൃക്കരിപ്പൂര്‍-5, പനത്തടി-4, വെസ്റ്റ് എളേരി, കാഞ്ഞങ്ങാട് നഗരസഭ, ചെമ്മനാട്-3, മഞ്ചേശ്വരം, ചെങ്കള, കാറഡുക്ക, മധൂര്‍, കള്ളാര്‍, അജാനൂര്‍, പടന്ന-2, വലിയപറമ്പ് -1, സുൽത്താൻ ബത്തേരി-1, പാലമേൽ -1 എന്നിങ്ങനെയാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
വീടുകളില്‍ 6449 പേരും സ്ഥാപനങ്ങളില്‍ 378 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6827 പേരാണ്. ഇന്നലെ പുതിയതായി 491 പേരെ കൂടി നിരീക്ഷണത്തിലാക്കി. 29449 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 27846 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 285 ആണ്. നിലവിൽ 1238 പേരാണ് ചികിത്സയിലുള്ളത്.