കാ​ഞ്ഞ​ങ്ങാ​ട് സം​ഗീ​തോ​ത്സ​വ​ം തുടങ്ങി
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ടി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി ത്യാ​ഗ​രാ​ജ പു​ര​ന്ദ​ര​ദാ​സ സം​ഗീ​തോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ദേ​വ​ൻ റോ​ഡി​ലെ ഗ​ണേ​ശ​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഡോ.​യു. കൃ​ഷ്ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ദ്ഗു​രു ത്യാ​ഗ​ബ്ര​ഹ്‌​മ സം​ഗീ​ത​സ​ഭ പ്ര​സി​ഡ​ന്റ് ബി.​ആ​ർ.​ഷേ​ണാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​പി. സോ​മ​ശേ​ഖ​ര​ൻ, ഉ​ഷാ ഈ​ശ്വ​ർ ഭ​ട്ട്, പ​ല്ല​വ നാ​രാ​യ​ണ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, വി. ​നാ​രാ​യ​ണ​ൻ, എ​ച്ച്.​എ​സ്. ഭ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ടി.​പി. ശ്രീ​നി​വാ​സ ഭാ​ഗ​വ​ത​ർ ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു. എ​സ്. ന​വ​നീ​ത് കൃ​ഷ്ണ​ൻ വ​യ​ലി​നി​ലും പാ​ല​ക്കാ​ട് കെ.​എ​സ്. മ​ഹേ​ഷ്കു​മാ​ർ മൃ​ദം​ഗ​ത്തി​ലും പ​യ്യ​ന്നൂ​ർ ടി. ​ഗോ​വി​ന്ദ​പ്ര​സാ​ദ് മു​ഖ​ർ​ശം​ഖി​ലും താ​ള​മി​ട്ടു. ഇ​ന്ന് (ബു​ധ​നാ​ഴ്ച) രാ​വി​ലെ 7 ന് ​ഉ​ഞ്ഛ​വൃ​ത്തി ന​ട​ക്കും. 9 ന് ​പ​ഞ്ച​ര​ത്ന​കീ​ർ​ത്ത​നം, 10 മു​ത​ൽ 4 വ​രെ സം​ഗീ​താ​രാ​ധ​ന. വൈ​കി​ട്ട് 5 ന് ​മു​ര​ളീ സം​ഗീ​ത് സ​മാ​പ​ന​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും.