വ്യാപാരികൾ പൂടംകല്ല് താലൂക്കാശുപത്രി ധർണ നടത്തി
Sunday, February 28, 2021 12:42 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും പ്ര​സ​വ വാ​ർ​ഡ്,108 ആം​ബു​ല​ൻ​സ്, മോ​ർ​ച്ച​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എ​ക്സ്-​റേ സ​മ​യം നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ധ​ർ​ണ ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​ള്ളി​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജ​യ്മോ​ൻ ഓ​ണ​ശേ​രി​ൽ, പി.​എ. ജോ​സ​ഫ്, സി.​ടി. ലൂ​ക്കോ​സ്, വ​നി​താ വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​എം. സൈ​മ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​സു​ധാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.