ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​പൂ​ർ​വ​മാ​കി​ല്ല- മു​സ്‌​ലിം ലീ​ഗ്
Sunday, February 28, 2021 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ടി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജി​ല്ലാ ക​ള​ക്ട​റെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് എ.​എം. ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​തം​പ​റ​ഞ്ഞു.
ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ടി. അ​ഹ​മ്മ​ദ​ലി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൽ റ​ഹി​മാ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എതു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.