തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍: ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചു
Saturday, February 27, 2021 1:26 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് അ​ഞ്ച് ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചു. സീ​നി​യ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡി​ല്‍ ഒ​രു സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, മൂ​ന്ന്-​നാ​ല് സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ഞ്ച് സ്‌​ക്വാ​ഡാ​ണ് രൂ​പീ​ക​രി​ച്ച​ത്.
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് എ​സ്ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ മൈ​ല നാ​യ്ക് സ്‌​ക്വാ​ഡി​ന് നേ​തൃ​ത്വം ന​ല്‍​കും.
കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് എ​സ്ജി​എ​സ്ടി സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ കെ. ​രാ​ജേ​ന്ദ്ര​യും
ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സി​ലെ സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ പി.​വി. ര​ത്‌​നാ​ക​ര​നും
ഹൊ​സ്ദു​ർ​ഗ് മ​ണ്ഡ​ല​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സി​ലെ സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ വി. ​സ​ജി​ത്കു​മാ​റും
തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് റീ​സ​ര്‍​വേ ഓ​ഫീ​സ് ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ത​മ്പാ​നും സ്‌​ക്വാ​ഡി​ന് നേ​തൃ​ത്വം ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പ​നം മു​ത​ലു​ള്ള അ​ന​ധി​കൃ​ത പ​ണം ഇ​ട​പാ​ടു​ക​ള്‍, മ​ദ്യ​വി​ത​ര​ണം, മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​ക​ല്‍ എ​ന്നി​വ സ്‌​ക്വാ​ഡു​ക​ള്‍ നി​രീ​ക്ഷി​ക്കും. ഇ​വ​ര്‍​ക്ക് മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.