എ​ട്ടി​ന്‍റെ പ​ണി...
Friday, February 26, 2021 1:36 AM IST
ഒ​ട​യം​ചാ​ൽ: എ​രു​മ​ക്കു​ളം- ത​ടി​യ​ന്‍​വ​ള​പ്പ്- താ​ന്നി​യ​ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റ​ല്‍ നി​ര​ത്തി​യി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടി​ട്ടും ടാ​റിം​ഗി​ന് ന​ട​പ​ടി​യാ​യി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ​തോ​തി​ലു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് അനുഭവപ്പെടുന്നത്.​ഈ ​റോ​ഡി​ൽ ബൈ​ക്ക് യാ​ത്രി​ക​ര്‍ വീ​ഴു​ന്ന​തും സ്ഥി​രം കാ​ഴ്ച​യാ​ണ്.

കാ​സ​ർ​ഗോ​ഡ് നി​ന്നും വ​രു​ന്ന​വ​ർ​ക്കും പോ​കു​ന്ന​വ​ർ​ക്കും പെ​രി​യ ക​ല്യോ​ട്ട് കൂ​ടി ഒ​ട​യം​ചാ​ല്‍ വ​ഴി കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലേ​ക്കും പ​ര​പ്പ ഭാ​ഗ​ത്തേ​ക്കും വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്. 2.35 കോ​ടി രൂ​പ ചെ​ല​വി​ല്‍ എ​രു​മ​ക്കു​ള​ത്ത് നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ അ​തി​ര്‍​ത്തി​യാ​യ ത​ടി​യ​ന്‍​വ​ള​പ്പ് പാ​ല​ത്തി​ന് സ​മീ​പം വ​രെ​യു​ള്ള 1.200 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡ് ന​വീ​ക​രി​ച്ച് 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മെ​ക്കാ​ഡം ടാ​റാ​നാ​യി​രു​ന്നു ക​രാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മ്മി​ക്കേ​ണ്ട ഓ​വു​ചാ​ല്‍, പാ​ര്‍​ശ്വ​ഭി​ത്തി, ക​ലു​ങ്ക് തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ടാ​റി​ട​ൽ മാ​ത്ര​മാ​ണ് നീ​ണ്ടു​പോ​കു​ന്ന​ത്. ക​രാ​റു​കാ​ര​ന്‍ ബാ​ന​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ടാ​ര്‍ മി​ക്‌​സിം​ഗ് യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് മു​ട​ങ്ങി​യ​താ​ണ് പ്ര​വൃ​ത്തി നീ​ളാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ന്പ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ത​ടി​യ​ൻ​വ​ള​പ്പ് ഇ​റ​ക്ക​ത്തി​ൽ റോ​ഡ് ഒ​ന്നാ​കെ ഒ​ലി​ച്ചു​പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന. റോ​ഡി​ല്‍ ന​വീ​ക​ര​ണ ന​ട​പ​ടി​ക​ൾ ബാ​ക്കി​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​വും ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഇ​തി​നി​ടെ ഒ​ട​യം​ചാ​ല്‍- ഉ​ദ​യ​പു​രം-​പെ​രി​യ റോ​ഡി​ന്‍റെ വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​യും തു​ട​ങ്ങി​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി​.