ബി​ആ​ർ​ഡി​സി പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, February 26, 2021 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി​ആ​ർ​ഡി​സി​യു​ടെ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മൈ​ക്രോ​സൈ​റ്റ്, ഇ-​ബ്രോ​ഷ​ർ, പ​രി​ഷ്‌​ക​രി​ച്ച വെ​ബ്‌​സൈ​റ്റ് പ്ര​കാ​ശ​ന​വും നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ടൂ​റി​സം സം​രം​ഭ​ക​ത്വ വി​ക​സ​ന​ത്തി​നും നി​ക്ഷേ​പം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് മൈ​ക്രോ​സൈ​റ്റ്. ജി​ല്ല​യി​ലെ പു​ഴ​ക​ളു​ടെ​യും അ​നു​ബ​ന്ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​വ​ര​ണം അ​ട​ങ്ങി​യ​താ​ണ് ഇ-​ബ്രോ​ഷ​ർ. കോ​ട്ട​ക്കു​ന്ന് ബേ​ക്ക​ൽ കോ​ട്ട​യ്ക്ക് സ​മീ​പം പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ അ​ധ്യ​ഷ​ത​വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും.