യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Thursday, January 28, 2021 3:30 AM IST
ക​ടു​മേ​നി: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ണ​പ്പെ​ട്ട അ​രി​മ്പ ത​വ​ള​ക്കു​ണ്ടി​ലെ ബി​ന്ദു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ബി​ന്ദു​വി​ന്‍റെ മ​ര​ണം പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ക​ഴു​ത്തു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ബി​ന്ദു​വി​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. തു​ട​ര്‍​ന്ന് വേ​ദ​ന​യ്ക്കു​ള്ള ഇ​ന്‍​ജ​ക്‌​ഷ​ന്‍ ന​ല്‍​കി​യ​തി​നു ശേ​ഷം കൈ​കാ​ലു​ക​ള്‍ നീ​ര് വ​യ്ക്കു​ക​യും നി​ല ഗു​രു​ത​ര​മാ​കു​ക​യു​മാ​യി​രു​ന്നു. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ ഇ​ള​യ മ​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ബി​ന്ദു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.
നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ബ​ന്ധു​ക്ക​ളെ പോ​ലും അ​റി​യി​ക്കാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഇ​വ​രെ പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ പ​റ​ഞ്ഞാ​ണ് സ​ഹോ​ദ​ര​ന​ട​ക്കം വി​വ​ര​മ​റി​യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​യെ ഐ​സി​യു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​തെ കൊ​റോ​ണ വാ​ര്‍​ഡി​ലേ​ക്കാ​ണ് മാ​റ്റി​യ​തെ​ന്ന് ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു. അ​വി​ടെ​യാ​യ​തി​നാ​ല്‍ കൂ​ടെ ആ​രെ​യും നി​ല്‍​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​ല്ല. പി​ന്നീ​ട് മ​രി​ച്ച​താ​യി അ​റി​യി​ച്ച​പ്പോ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​ര് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ബി​ന്ദു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​മാ​യ ര​ണ്ടു മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ടി.​വി. അ​ജ​യ​ന്‍ (ചെ​യ​ര്‍​മാ​ന്‍) പ്ര​വീ​ണ്‍ കു​മാ​ര്‍ (ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.