ഹരിത ഓഡിറ്റ്: ജി​ല്ല​യി​ല്‍ 653 ഹ​രി​ത ഓ​ഫീ​സു​ക​ള്‍
Thursday, January 28, 2021 3:28 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഹ​രി​ത ഓ​ഡി​റ്റിം​ഗി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഹ​രി​ത ഓ​ഫീ​സു​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ജി​ല്ല​യി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത 653 ഹ​രി​ത ഓ​ഫീ​സു​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും 100 മാ​ര്‍​ക്ക് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള സാ​ക്ഷ്യ​പ​ത്ര വി​ത​ര​ണ​വും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ വി​ല​യി​രു​ത്തി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ചെ​യ്യു​ക​യും ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും മി​ക​ച്ച രീ​തി​യി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ഓ​ഫീ​സു​ക​ള്‍​ക്ക് ഗ്രേ​ഡ് ന​ല്‍​കി.
എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​ഗ​ത​വും ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു.