‘അ​ര​ങ്ങ്‌’ തെ​രു​വു​നാ​ട​ക പ​ഠ​ന​ക​ള​രി
Thursday, January 28, 2021 3:28 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ക​ർ​മം​തോ​ടി ഇ​എം​എ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​റ​ഡു​ക്ക ജി​വി​എ​ച്ച്എ​സ്എ​സി​ൽ "അ​ര​ങ്ങ്‌' പ​ഞ്ച​ദി​ന തെ​രു​വു​നാ​ട​ക- സം​ഗീ​ത​ശി​ൽ​പ്പ പ​ഠ​ന​ക​ള​രി സം​ഘ​ടി​പ്പി​ക്കും. 31ന് ​രാ​വി​ലെ പ​ത്തി​ന് ഗ്ര​ന്ഥാ​ലോ​കം പ​ത്രാ​ധി​പ​ർ പി.​വി.​കെ. പ​ന​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗം ടി.​പി. വേ​ണു​ഗോ​പാ​ല​ൻ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ.​വി. അ​ജ​യ​കു​മാ​ർ, ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, പ്ര​ദീ​പ് മ​ണ്ടൂ​ർ, രാ​ജ്മോ​ഹ​ന​ൻ നീ​ലേ​ശ്വ​രം, ഇ.​വി. ഹ​രി​ദാ​സ്, ഗം​ഗ​ൻ ആ​യി​റ്റി, പ്ര​കാ​ശ​ൻ ചെ​ങ്ങ​ൽ, സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ, ജി​നേ​ഷ് കു​മാ​ർ എ​ര​മം, സി.​എം. വി​ന​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ഫെ​ബ്രു​വ​രി നാ​ലി​ന് സമാപിക്കും.