ന​ല്ല​യി​നം പ​ശു​ക്ക​ളുമായി സർക്കാർ കിടാരി പാർക്ക്
Thursday, January 28, 2021 3:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​യി ചി​ത്താ​രി ക്ഷീ​ര​വ്യ​വ​സാ​യ സം​ഘ​ത്തി​ന്‍റെ കി​ടാ​രി പാ​ര്‍​ക്ക്. ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ര്‍​ക്കും ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള പ​ശു​ക്ക​ളെ ഇ​വി​ടെ നി​ന്ന് വാ​ങ്ങാം.

2018-2019 വ​ര്‍​ഷം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ച്ച ര​ണ്ട് കി​ടാ​രി പാ​ര്‍​ക്കി​ല്‍ ഒ​ന്നാ​ണ് ചി​ത്താ​രി ക്ഷീ​ര​വ്യ​വ​സാ​യ പാ​ര്‍​ക്ക്. ഏ​ഴ് മു​ത​ല്‍ 15 മാ​സം വ​രെ പ്രാ​യ​മു​ള്ള കി​ടാ​രി​ക​ളെ വാ​ങ്ങി വ​ള​ര്‍​ത്തി പ്ര​സ​വി​ക്കു​മ്പോ​ള്‍ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല്‍​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഡി​സം​ബ​റി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കി​ടാ​രി പാ​ര്‍​ക്കി​ല്‍ 66 പ​ശു​ക്ക​ളെ വി​ല്‍​പ്പ​ന ന​ട​ത്തി. 21 എ​ണ്ണം വി​ല്‍​പ​ന​യ്ക്ക് ത​യാ​റാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും പാ​ലു​ത്പാ​ദ​ന ശേ​ഷി​യു​മു​ള്ള മി​ക​ച്ച ഇ​നം പ​ശു​ക്ക​ളെ​യാ​ണ് ഇ​വി​ടെ വ​ള​ര്‍​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും ചീ​മേ​നി​യി​ലെ തു​റ​ന്ന ജ​യി​ലി​ലേ​യ്ക്കും ഇ​വി​ടെ നി​ന്ന് പ​ശു​ക്ക​ളെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി, ക​ര്‍​ണാ​ട​ക​യി​ലെ ചി​ന്താ​മ​ണി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കി​ടാ​രി​ക​ളെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ക്കി​ല്‍ എ​ത്തി​ച്ച​ത്.

ഒ​രു പ​ശു​വി​നു 45,000 മു​ത​ല്‍ 75,000 വ​രെ​യാ​ണ് വി​ല. പാ​ല്‍ ഉ​ത്പാ​ദ​ന​ശേ​ഷി, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ടു വാ​ങ്ങാം. പ​ശു​ക്ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സും ചെ​യ്തു കൊ​ടു​ക്കും. വാ​ങ്ങു​ന്ന സ​മ​യ​ത്ത് പ​ശു​ക്ക​ളു​ടെ ഹെ​ല്‍​ത്ത് ആ​ൻ​ഡ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഉ​റ​പ്പാ​ക്കു​ന്നു. മു​ന്പ് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക തു​ട​ങ്ങി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ശു​ക്ക​ളെ വാ​ങ്ങു​മ്പോ​ള്‍ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം പ​തി​വാ​യി​രു​ന്നു.