ത​ടി​യ​ൻ​കൊ​വ്വ​ൽ സ്‌​കൂ​ളി​ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കും
Tuesday, January 26, 2021 4:40 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ച​മേ​കി നൂ​റു​വ​ർ​ഷം പി​ന്നി​ട്ട ഉ​ദി​നൂ​ർ ത​ടി​യ​ൻ​കൊ​വ്വ​ൽ എ​എ​ൽ​പി സ്‌​കൂ​ളി​ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്കാ​ക്ക​ളു​ടെ​യും ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക എ​ന്ന​ത്.
ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ത്.
മൂ​ന്നു നി​ല​ക​ളി​ലാ​യി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ൽ പ​ത്തി​ല​ധി​കം ക്ലാ​സ് മു​റി​ക​ളും ഓ​ഫീ​സ് മു​റി​യും ഓ​രോ നി​ല​യി​ലും ടോ​യ്‌​ല​റ്റു​ക​ളും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ രൂ​പ​താ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല സ്‌​കൂ​ളി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്‌​ഥാ​പ​നം ന​ട​ത്തും.
ഇ​തി​ന് മു​ന്നോ​ടി​യാ​യി സ്‌​കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് യു. ​ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. മോ​ഹ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ട​ന്ന പ​ഞ്ചാ​യ​ത്തം​ഗം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ്‌​കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, മു​ഖ്യാ​ധ്യാ​പി​ക വി. ​ല​ളി​ത, എ​സ്എ​സ്ജി വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ല​ക്ഷ്മ​ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.