കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബ​ന്ത​മ​ല, പ​ര​ത്ത​ൻ​മ​ല നിവാ​സി​ക​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങി
Tuesday, January 26, 2021 4:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തെ​ക്കേ​യ​റ്റം​ക​വ​ല-​പ​ര​ത്ത​ൻ​മ​ല റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ​പ്പെ​ട്ട ബ​ന്ത​മ​ല, പ​ര​ത്ത​ൻ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ 15 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.
നി​ല​വി​ൽ ഗ​താ​ഗ​ത​ത്തി​ന് റോ​ഡി​ല്ലാ​തി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് റോ​ഡ് സൗ​ക​ര്യം ഒ​രു​ക്കു​വാ​നാ​യി സു​മ​ന​സു​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​തോ​ടെ​യാ​ണ്‌ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യ​ത്.
മാ​ലോം-​ആ​ന​ക്കു​ഴി റോ​ഡി​ൽ നി​ന്നു​മാ​ണ് പു​തി​യ റോ​ഡ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണം ര​ണ്ട​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഷി​ബു പ​ച്ചോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​രു​ടെ ജ​ന​കീ​യ ക​മ്മി​റ്റി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ത്ര​യും​പെ​ട്ട​ന്ന് ത​ന്നെ ഈ ​റോ​ഡ് പ​ഞ്ചാ​യ​ത്ത്‌ ഏ​റ്റെ​ടു​ക്കു​മെ​ന്നും ടാ​റിം​ഗും കോ​ൺ​ക്രീ​റ്റിം​ഗും ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പു​ഞ്ച സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ജി ക​രി​മ്പ​നാം​കു​ഴി, ടോ​മി കൈ​തോ​ലി, ജോ​യ് ഐ​ത്ത​മ​റ്റം, ഷി​ബു പ​ച്ചോ​ളി, ബി​നോ​യ്‌ ഔ​സേ​പ്പു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.