സോളാറും ഏറ്റില്ല; ഇനിയെന്തു വഴി‍?
Tuesday, January 26, 2021 4:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ന​ക​ള്‍ കൂ​ട്ട​മാ​യി​ത്ത​ന്നെ കാ​ടി​റ​ങ്ങി​വ​രു​മ്പോ​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ സോ​ളാ​ര്‍ വേ​ലി​ക​ള്‍ അ​പ​ര്യാ​പ്ത​മെ​ന്ന് ക​ര്‍​ഷ​ക​രു​ടെ അ​നു​ഭ​വ​പാ​ഠം. വേ​ലി​യി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ആ​ന​ക​ള്‍ വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് പി​ന്തി​രി​യു​മ്പോ​ഴേ​ക്കും തൊ​ട്ട​ടു​ത്ത തൂ​ണു​ക​ളി​ല്‍ പി​ടു​ത്ത​മി​ടു​ന്ന മ​റ്റ് ആ​ന​ക​ള്‍ അ​ടി​ച്ചും ച​വി​ട്ടി​യും തൂ​ണും വേ​ലി​യും താ​ഴെ വീ​ഴ്ത്തു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്.
തൂ​ണു​ക​ളി​ല്‍ വൈ​ദ്യു​തി​പ്ര​വാ​ഹ​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. വേ​ലി നി​ലം​പൊ​ത്തു​ന്ന​തോ​ടെ വൈ​ദ്യു​തി​പ്ര​വാ​ഹം പൂ​ര്‍​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്യു​ന്നു.
മ​ര​ങ്ങ​ളെ പി​ഴു​തെ​ടു​ക്കു​ന്ന ആ​ന​ക​ളു​ടെ സ​ഹ​ജ​സ്വ​ഭാ​വ​വും വേ​ലി​യു​ടെ തൂ​ണു​ക​ള്‍​ക്ക് വി​ന​യാ​കു​ന്നു. ജി​ല്ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യ പു​ലി​പ്പ​റ​മ്പ്, കൊ​ട്ടം​കു​ഴി, നെ​യ്യം​ക​യം, ഒ​ളി​യ​ത്ത​ടു​ക്കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് ആ​ന​ക്കൂ​ട്ടം സോ​ളാ​ര്‍ വേ​ലി ത​ക​ര്‍​ത്ത​ത്.
ഒ​രു മാ​സം മു​മ്പ് ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ സേ​ന​യും നാ​ട്ടു​കാ​രും ഒ​മ്പ​ത് ദി​വ​സം രാ​വും പ​ക​ലും അ​ധ്വാ​നി​ച്ച് പു​ലി​പ്പ​റ​മ്പ് ക​ട​ത്തി ക​ര്‍​ണാ​ട​ക വ​ന​ത്തി​ലെ​ത്തി​ച്ച ആ​ന​ക​ളെ​ല്ലാം 14 ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തി​യ​ത് ഇ​ങ്ങ​നെ​യാ​ണ്.
ആ​ന​ക​ളെ​ല്ലാം അ​തി​ര്‍​ത്തി ക​ട​ന്ന​യു​ട​ന്‍ ത​ക​ര്‍​ന്നു​കി​ട​ന്നി​രു​ന്ന സോ​ളാ​ര്‍ വേ​ലി പു​നഃ​സ്ഥാ​പി​ച്ച് വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വി​ദ​ഗ്ധ സം​ഘം തി​രി​ച്ചു​പോ​യ​തോ​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​യ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍ നോ​ക്കി​നി​ല്‍​ക്കേ സോ​ളാ​ര്‍ വേ​ലി വീ​ണ്ടും ച​വി​ട്ടി​ത്ത​ക​ര്‍​ത്ത് ആ​ന​ക്കൂ​ട്ടം തി​രി​ച്ചു​വ​ന്നു.
പ​യ​സ്വി​നി​പ്പു​ഴ ക​ട​ന്ന ആ​ന​ക്കൂ​ട്ടം കൊ​ട്ടം​കു​ഴി, നെ​യ്യം​ക​യം, കു​ണ്ടൂ​ച്ചി, എ​രി​ഞ്ഞി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വീ​ണ്ടു​മെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ​യു​ടെ തു​ട​ക്ക​സ്ഥാ​ന​മാ​യ ച​മ്പി​ലാം​കൈ​യി​ലും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ന​ക​ള്‍ തി​രി​ച്ചെ​ത്തി. ച​മ്പി​ലാം​കൈ​യി​ലെ ഇ.​ബി. കൃ​ഷ്ണ​രാ​ജി​ന്‍റെ​യും വി. ​രാ​ഘ​വ​ന്‍റെ​യും ക​വു​ങ്ങ്, തെ​ങ്ങ്, വാ​ഴ കൃ​ഷി​ക​ളും ജ​ല​സേ​ച​ന പൈ​പ്പു​ക​ളും ത​ക​ര്‍​ത്തു. ഇ​തോ​ടെ ആ​ന​ക്കൂ​ട്ടം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ലും വ​ന്ന വ​ഴി മ​റ​ക്കി​ല്ലെ​ന്ന പ​ഴ​യ​കാ​ല ക​ര്‍​ഷ​ക​രു​ടെ വാ​ക്ക് സ​ത്യ​മാ​യി.
കാ​ടി​ന​ക​ത്തെ ആ​ന​ത്താ​ര​ക​ള്‍ പോ​ലെ കാ​ട്ടി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്കും ആ​ന​ക​ള്‍​ക്ക് സ്ഥി​ര​മാ​യ വ​ഴി​ക​ളു​ണ്ടെ​ന്നാ​ണ് ഇ​തി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഈ ​വ​ഴി​ക​ളെ സ്ഥി​ര​മാ​യി ത​ട​യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി വ​ഴി​ക്കു കു​റു​കെ സോ​ളാ​ര്‍ വേ​ലി കെ​ട്ടു​ന്ന​തി​നേ​ക്കാ​ള്‍ ഫ​ല​പ്ര​ദം റെ​യി​ല്‍ ഫെ​ന്‍​സിം​ഗ്, കി​ട​ങ്ങ്, ആ​ന​മ​തി​ല്‍ എ​ന്നി​വ​യാ​ണ്. ഇ​വ മൂ​ന്നും താ​ര​ത​മ്യേ​ന ചെ​ല​വു​കൂ​ടി​യ മാ​ര്‍​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും വ​ര്‍​ഷാ​വ​ര്‍​ഷം സോ​ളാ​ര്‍ വേ​ലി കെ​ട്ടു​ന്ന​തു​മാ​യി വ​ച്ചു​നോ​ക്കു​മ്പോ​ള്‍ ന​ഷ്ട​മി​ല്ലാ​ത്ത​താ​ണെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.
ആ​ന​ക​ള്‍​ക്ക് ചാ​ടി​ക്ക​ട​ക്കാ​വു​ന്ന​തി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലാ​ണ് ക​രി​ങ്ക​ല്ലും കോ​ണ്‍​ക്രീ​റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള മ​തി​ലോ റെ​യി​ലു​ക​ള്‍ കൊ​ണ്ടു​ള്ള വേ​ലി​യോ കെ​ട്ടി​യു​യ​ര്‍​ത്തേ​ണ്ട​ത്. ഇ​തേ​പോ​ലെ ആ​ന​ക​ള്‍​ക്ക് ഇ​റ​ങ്ങി​ക്ക​യ​റാ​ന്‍ പ​റ്റാ​ത്ത​ത്ര​യും ആ​ഴ​ത്തി​ല്‍ സ​ഞ്ചാ​ര​മാ​ര്‍​ഗ​ത്തി​നു കു​റു​കേ കി​ട​ങ്ങ് നി​ര്‍​മി​ക്കാം. നി​ല​വി​ല്‍ ത​ല​പ്പ​ച്ചേ​രി​ക്കും ക​ണ്ണാ​ടി​ത്തോ​ടി​നും ഇ​ട​യി​ലെ 12 കി​ലോ​മീ​റ്റ​ര്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കി​ട​ങ്ങ് നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.
കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മ​റ്റി​ട​ങ്ങ​ളി​ലും റെ​യി​ല്‍ ഫെ​ന്‍​സിം​ഗോ ആ​ന​മ​തി​ലോ കി​ട​ങ്ങു​ക​ളോ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​വ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി വ​നം​മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​ക്കാ​ര്യം നീ​ണ്ടു​പോ​വു​ന്ന​ത്ര​യും കാ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ച് മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന ക​ര്‍​ഷ​ക​രു​ടെ വി​ഷ​മ​ത്തി​ന് അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യം ന​ല്‍​കാ​ന്‍ മാ​ത്രം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.