റോ​ഡ് സു​ര​ക്ഷാ വാ​രം: വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Tuesday, January 26, 2021 4:39 AM IST
കാ​സ​ര്‍​ഗോ​ഡ്: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 17 വ​രെ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന് സം​സ്ഥാ​ന റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം. പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ജ​നു​വ​രി 30 വ​രെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്, ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ആ​റ് വ​രെ ഹെ​ല്‍​മെ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ്, ഏ​ഴു മു​ത​ല്‍ 17 വ​രെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍, അ​മി​ത വേ​ഗം, സീ​ബ്ര ക്രോ​സിം​ഗ് ലം​ഘ​നം, മീ​ഡി​യ​ന്‍ ഓ​പ്പ​ണിം​ഗി​ന്‍റെ വ​ശ​ങ്ങ​ളി​ലെ പാ​ര്‍​ക്കിം​ഗ് എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. അ​മി​ത​വേ​ഗ​ത്തി​ന്‍റെ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ​യും പേ​രി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. ഇ​വ​ര്‍​ക്ക് ഒ​രു ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത റോ​ഡ് സു​ര​ക്ഷാ ക്ലാ​സും ന​ല്‍​കും.