ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് തോ​മാ​പു​രം മേ​ഖ​ലാ കൗ​ൺ​സി​ലും വാ​ർ​ഷി​ക​വും
Monday, January 25, 2021 12:43 AM IST
പാ​ലാ​വ​യ​ൽ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് തോ​മാ​പു​രം മേ​ഖ​ല​യു​ടെ 2020-2021 വ​ർ​ഷ​ത്തെ കൗ​ൺ​സി​ലും വാ​ർ​ഷി​ക​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ സ്രാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​തോ​മ​സ് ചി​റ്റി​ല​പ്പ​ള്ളി, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി, മോ​നി​ക്ക നാ​യ്ക്കം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. 2019-20 വ​ർ​ഷ​ത്തെ മി​ക​ച്ച ശാ​ഖ​ക​ളാ​യ ത​യ്യേ​നി, പാ​ലാ​വ​യ​ൽ, കാ​വും​ത​ല എ​ന്നി​വ​യ്ക്കു​ള്ള ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.