ജീ​വ​ന​ക്കാ​ർ 10, കം​പ്യൂ​ട്ട​ർ ഒ​ന്ന്
Monday, January 25, 2021 12:41 AM IST
ത​ളി​പ്പ​റ​മ്പ്: പി​ടി​പ്പ​തു ജോ​ലി​യു​ള്ള ത​ളി​പ്പ​റ​ന്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ പ​ത്തു ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള​ത് ഒ​റ്റ കം​പ്യൂ​ട്ട​ർ. ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ ഓ​ൺ​ലൈ​നാ​യാ​ണ് ന​ൽ​കേ​ണ്ട​ത്. കേ​സു​ക​ൾ കൂ​ടു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഏ​തെ​ങ്കി​ലു​മൊ​രാ​ൾ കം​പ്യൂ​ട്ട​റി​നു മു​ന്നി​ലി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞാ​ലും ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്യേ​ണ്ടി വ​രി​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ഉ​ണ്ടാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഒ​രു കം​പ്യൂ​ട്ട​ർ മാ​ത്ര​മു​ള്ള ഓ​ഫീ​സി​ലെ മ​റ്റു കാ​ര്യ​ങ്ങ​ളെ​ല്ലാം ത​കി​ടം മ​റി​യും. ഒ​രു കം​പ്യൂ​ട്ട​ർ കൂ​ടി അ​നു​വ​ദി​ച്ചു കി​ട്ടി​യാ​ൽ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.