ഭാ​ര്യ​യുമായു​ള്ള ത​ർ​ക്ക​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​എത്തി​യ ആ​ളും ഇ​ട​പെ​ട്ടു; ഹോ​ട്ട​ലു​ട​മ​യ്ക്ക് വെ​ട്ടേ​റ്റു
Monday, January 25, 2021 12:41 AM IST
ച​ട്ട​ഞ്ചാ​ൽ: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ആ​ൾ ഹോ​ട്ട​ലു​ട​മ​യും ഭാ​ര്യ​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തി​നി​ട​യി​ൽ ഉ​ട​മ​യെ ക​റിക്ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്തി​ന് വെ​ട്ടി. പരിക്കേറ്റ ഹോ​ട്ട​ലു​ട​മ​യെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ട്ട​ഞ്ചാ​ൽ ഐ​ഡി​ബി​ഐ ബാ​ങ്കി​ന് സ​മീ​പ​ത്ത് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഗോ​പാ​ല​നാ (48)ണ് ​വെ​ട്ടേ​റ്റ​ത്.
ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ൽ പൂ​ട്ടാ​റാ​യ സ​മ​യ​മാ​യ​തി​നാ​ൽ ഹോ​ട്ട​ലു​ട​മ ഗോ​പാ​ല​നും ഭാ​ര്യ​യും 10 വ​യ​സു​ള്ള മ​ക​നും മാ​ത്ര​മാ​ണ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഹോ​ട്ട​ലി​ൽ സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്താ​റു​ള്ള ശ്രീ​ജി​ത്ത് എ​ന്ന ഷാ​ജി​യാ​ണ് ഹോ​ട്ട​ലു​ട​മ​യെ വെ​ട്ടി​യ​ത്. ക​ഴു​ത്തി​നു വെ​ട്ടി​യ​ശേ​ഷം പു​റ​ത്തേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഷാ​ജി​യെ ഗോ​പാ​ല​ന്‍റെ ഭാ​ര്യ നി​ല​വി​ളി​ച്ചുകൊ​ണ്ട് പി​റ​കെ​യോ​ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ൾ​ക്കാ​ർ ത​ട​ഞ്ഞുവ​യ്ക്കു​ക​യും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മേ​ൽ​പ്പ​റ​മ്പ് പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
ഗോ​പാ​ല​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഷാ​ജി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.