ഇ​ഞ്ചി​യി​ൽ ഇ​ട​റാ​തെ ബെ​ന്നി
Monday, January 25, 2021 12:40 AM IST
ചെ​റു​പു​ഴ: ഒ​രു പാ​വ് ഇ​ഞ്ചി​ക്ക് നാ​ല് കി​ലോ​ഗ്രാം തൂ​ക്കം. ചെ​റു​പു​ഴ പാ​ക്ക​ഞ്ഞി​ക്കാ​ട്ടെ കു​ര്യ​ളാ​നി​ക്ക​ൽ ബെ​ന്നി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ വി​ദേ​ശ ഇ​ന​മാ​യ ബ്ര​സീ​ലി​യ​ൻ ഇ​ഞ്ചി​യാ​ണി​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് പാ​ണ​ത്തൂ​രി​ൽ ന​ട​ന്ന കാ​ർ​ഷി​ക​മേ​ള​യി​ൽ നി​ന്നു​മാ​ണ് ബെ​ന്നി ‌വി​ത്ത് വാ​ങ്ങി​യ​ത്. മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഇ​ഞ്ചി​യു​ടെ വ​ലി​പ്പം ക​ണ്ടാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​ത്. അ​പ്പോ​ൾ ത​ന്നെ വി​ത്തും വാ​ങ്ങി.

ആ​ദ്യ വ​ർ​ഷം വി​ള​വ് അ​ത്ര ന​ന്നാ​യി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷം മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​തെ​ന്ന് ബെ​ന്നി പ​റ​യു​ന്നു. ചാ​ക്കി​ലും മ​ണ്ണി​ലും ന​ട്ടു. സാ​ധാ​ര​ണ ഇ​ഞ്ചി​യേ​ക്കാ​ൾ വ​ലി​പ്പം മാ​ത്ര​മ​ല്ല രു​ചി​യും കൂ​ടു​ത​ലാ​ണെ​​ന്ന് ബെ​ന്നി പ​റ​ഞ്ഞു. തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.
റ​ബ​ർ, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ബെ​ന്നി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഭാ​ര്യ നി​ഷ സ​ഹാ​യ​വു​മാ​യി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്. ജോ​ബി​ൻ, ജി​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.