പ്രക്ഷോഭം തുടങ്ങുമെന്ന് കണ്‌വൻഷൻ
Monday, January 25, 2021 12:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നു വേ​ണ്ടി പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ കാ​ഞ്ഞ​ങ്ങാ​ട് ചേ​ർ​ന്ന ബ​ഹു​ജ​ന ക​ൺ​വ​ൻ​ഷ​നി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ല​യു​ടെ പ്രൊ​പ്പോ​സ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു ന​ൽ​ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​സ​ർ​ഗോ​ഡി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യും എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് എ​യിം​സ് കാ​സ​ർ​ഗോ​ഡ് സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​യിം​സ് ല​ഭി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.
സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് എ​ട​നീ​ർ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​ദാ​മോ​ദ​ര​ൻ, ടി.​കെ. അ​ബ്ദു​ൾ റ​സാ​ക്ക്, ബി. ​സു​കു​മാ​ര​ൻ, സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ൻ, മു​നീ​സ അ​മ്പ​ല​ത്ത​റ, ഖ​യ്യൂം കാ​ഞ്ഞ​ങ്ങാ​ട്, ബാ​ബു അ​ഞ്ചം​വ​യ​ൽ, ജോ​ണി വ​ർ​ഗീ​സ്, ഫ​റീ​ന കോ​ട്ട​പ്പു​റം എ​ന്നി​വ​ർ പ്രസംഗിച്ചു. അ​ന്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പി.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.