ക​ളി​ച്ച് വ​ള​രാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ ‘പ്ലേ ​ഫോ​ര്‍ ഹെ​ല്‍​ത്ത് ' പ​ദ്ധ​തി
Monday, January 25, 2021 12:40 AM IST
ക​ണ്ണൂ​ർ: ക​ളി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​യി​ക​രം​ഗ​ത്ത് കൂ​ടു​ത​ല്‍ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ പ്ലേ ​ഫോ​ര്‍ ഹെ​ല്‍​ത്ത് പ​ദ്ധ​തി.
പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. ത​ളാ​പ്പ് ഗ​വ. മി​ക്‌​സ​ഡ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കു​ട്ടി​ക​ളു​ടെ കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ര്‍​ച്ച​യ്ക്ക് പി​ന്തു​ണ ന​ല്‍​കി താ​ത്പ​ര്യ​മു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​യി​ക വ​കു​പ്പ് പ്ലേ ​ഫോ​ര്‍ ഹെ​ല്‍​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​ലൂ​ടെ കു​ട്ടി​ക​ളി​ല്‍ ആ​രോ​ഗ്യ​പൂ​ര്‍​ണ​മാ​യ ജീ​വി​ത ശൈ​ലി വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.
പ്ര​ഫ​ഷ​ണ​ല്‍ രീ​തി​യി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്‍​ഡോ​റി​ലും ഔ​ട്ട്ഡോ​റി​ലും കാ​യി​കോ​പ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഔ​ട്ട്ഡോ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. പി ​ടി പി​രീ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്‍​ഡോ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കും.
സി​ഡ്‌​കോ​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി 25 സ്‌​കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ക​ണ്ണ​വം, ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ദ്ധ​തി ആ​രം​ഭി​ക്കും.